അഭിനയം മാത്രമാണ് അറിയാവുന്ന തൊഴിലെന്നും മറ്റ് ജീവിത മാര്‍ഗങ്ങളില്ലെന്നും നടന്‍ സന്തോഷ് കീഴാറ്റൂര്‍. പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് ജോലി ചെയ്താല്‍ പ്രതിഫലം ലഭിക്കാത്ത സാഹചര്യം സങ്കടകരമാണെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ‘പെണ്‍നടന്‍’ എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം.
സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടും സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. സിനിമയില്‍ മയക്കുമരുന്ന് ഉപയോഗമടക്കം അരാജകത്വമുണ്ടെന്ന ടിനിടോം അടക്കമുള്ള കലാകാരന്മാരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. തന്റെ അനുഭവത്തില്‍ അത്തരം സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല. ചലച്ചിത്രലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് പരസ്പരം ചളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്ത്തുന്നതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
മുന്‍നിര നടന്മാരെ ആശ്രയിച്ചു തന്നെയാണ് മലയാള സിനിമ നിലനില്‍ക്കുന്നത്. അവരുടെ പ്രതിഫലത്തിന്റെ കാര്യംപറഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ല. തന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here