ഞാൻ പൃഥ്വിരാജുമായി പ്രണയത്തിലായി, നായിക ശ്രുതിയെക്കാൾ എനിക്ക് അയാളെ ഇഷ്ടപ്പെട്ടു; പ്രഭാസ്

പ്രിയനടൻ പൃഥ്വിരാജുമായി താൻ പ്രണയത്തിലായെന്ന് നടൻ പ്രഭാസ്. രാജ്യത്ത് ഒരേയൊരു പൃഥ്വിരാജ് മാത്രമേ ഉള്ളൂവെന്നും, സലാർ സിനിമയിലെ നായികയായ ശ്രുതിയെക്കാൾ തനിക്ക് പൃഥ്വിയോടാണ് പ്രണയം തോന്നിയതെന്നും പ്രഭാസ് പറഞ്ഞു. സലാർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു പൃഥ്വിരാജിനെ കുറിച്ച് പ്രഭാസ് പറഞ്ഞത്.

പ്രഭാസ് പറഞ്ഞത്

ALSO READ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

ഹിന്ദിയിൽ സാഹോയും രാധേശ്യാമും ചെയ്തപ്പോൾ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി സിനിമകൾ ഞാൻ കാണാറുണ്ട്. തമിഴ്നാട്ടിലാണ് ഞാൻ ജനിച്ചു‌ത്. എന്നിട്ടും മറ്റു ഭാഷകൾ ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്. ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ചോദിക്കും സാർ അവസാന നിമിഷം ഇത് മാറ്റിയാൽ എങ്ങനെ ശരിയാകും. പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാൻ യഥാർഥത്തിൽ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്; പ്രഭാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News