മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരായ ഹര്‍ജിയിലെ പരാമര്‍ശം ഐജി ലക്ഷ്മണ്‍ പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ഈ പരാമര്‍ശം ഒഴിവാക്കിയ ശേഷം പുതിയ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

Also Read- ആലുവയിലെ കൊലപാതകം; മന്ത്രി വീണാ ജോർജ്ജ് ഇന്നലെ തന്നെ എത്തി, രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നു, മന്ത്രി എംബി രാജേഷ്

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക കാര്യങ്ങള്‍ അടക്കം നിയന്ത്രിക്കുന്ന ചില അദൃശ്യകരങ്ങളുണ്ട് എന്നായിരുന്നു പരാമര്‍ശം. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടന അതോറിറ്റി ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി എന്നും ഐജി ലക്ഷ്മണ്‍ ആരോപിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഐജി ലക്ഷ്മണ്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Also Read- ‘പ്രതിപക്ഷം യുപി സര്‍ക്കാരിനെ വെള്ളപൂശുന്നു; കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗം’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News