എക്സിൽ അഭിഭാഷകയായ അയുഷി ഡോഷി പങ്കുവെച്ച ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ ചർച്ചാവിഷയമാണ്. ഒന്നരമണിക്കൂർ അധികം ജോലി ചെയ്തതിനാൽ ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി അതിനാൽ നാളെ ഒന്നര മണിക്കൂർ വൈകി 11.30 നെ ജോലിക്ക് പ്രവേശിക്കുകയുള്ളൂ എന്ന ജൂനിയർ അഭിഭാഷകൻ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് അഭിഭാഷക പങ്കുവെച്ചത്.
എന്റെ ജൂനിയറാണ് എനിക്കിത് അയച്ചതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകിയതിനാല്‍ രാവിലെ ഓഫീസിലെത്താനും വൈകും. ഇന്നത്തെ കുട്ടികള്‍ മറ്റെന്തോ ആണ് എന്നാണ് പോസ്റ്റിന് അടികുറുപ്പായി അയുഷി ഡോഷി എഴുതിയിരിക്കുന്നത്. പക്ഷെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ഉണ്ടാകുന്നത്.
Also Read: അമ്പോ! ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി, ചിത്രങ്ങൾ വൈറൽ
I can’t believe my junior sent me this. Today’s kids are something else. He stayed late, so now he’s going to show up late to the office to “make up” for it. What a move!🫡🫡 i am speechless mahn. pic.twitter.com/iNf629DLwq
— Adv. Ayushi Doshi (@AyushiiDoshiii) November 12, 2024
തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ പലരും ചൂണ്ടിക്കാട്ടിയപ്പോള്‍, കൃത്യനിഷ്ഠ പാലിക്കേണ്ടതിനെപ്പറ്റിയാണ് കമന്റ് ബോക്സിൽ ചിലര്‍ ഓര്‍മിപ്പിച്ചത്. സമയനിഷ്ഠ പാലിക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് പലരുടെയും അഭിപ്രായം. ജൂനിയര്‍ അഭിഭാഷകന്റെ നിലപാടില്‍ തെറ്റില്ലെന്നും കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതിന് അധിക പ്രതിഫലം നല്‍കുകയാണ് വേണ്ടതെന്നുമുള്ള പ്രതിരണങ്ങളും പലരിൽ നിന്നും ഉണ്ടായി.
യുവതലമുറയുടെ മാറുന്ന തൊഴില്‍ സങ്കല്‍പ്പങ്ങളുടെ പ്രതിഫലനമായാണ് പലരും ഈ പോസ്റ്റിനെ കണക്കാക്കുന്നത്. എന്തായാലും തൊഴില്‍ രംഗത്തെ ചൂഷണങ്ങളെ പറ്റിയുള്ള ചര്‍ച്ചയും പോസ്റ്റിനോട് അനുബന്ധിച്ച് സജീവമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here