മുസ്ലീങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ കുട്ടികളുള്ളോ? എനിക്ക് അഞ്ച് മക്കളുണ്ട്, മോദി മറുപടിയുമായി ഖാര്‍ഗേ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം കുതിപ്പ് നടത്തുമെന്ന് ബോധ്യമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിരാശയിലാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. ഛത്തിസ്ഗഢിലെ ഗഞ്ച്ഗീര്‍ – ചമ്പാ ജില്ലികളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ മംഗള്‍സൂത്ര, മുസ്ലീം പരാമര്‍ശങ്ങള്‍ക്കും ഖാര്‍ഗേ മറുപടി നല്‍കി.

ALSO READ: ‘കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവർ എം എൽ എ

”ഇന്ത്യ സഖ്യം ഭൂരിപക്ഷത്തിലേക്ക് പോകുകയാണ്. അതിനാലാണ് മോദി മംഗള്‍സൂത്രയെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചും പറയുന്നത്. അദ്ദേഹം പറയുന്നത് ഞങ്ങള്‍ നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നല്‍കുമെന്നാണ്. പാവപ്പെട്ടവര്‍ക്കാണ് കൂടുതല്‍ കുട്ടികളുള്ളത്. മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കുട്ടികളുള്ളത്. സ്വത്തുക്കള്‍ ഇല്ലാത്ത പാവങ്ങള്‍ക്കാണ് കൂടുതല്‍ കുട്ടികളുള്ളത്. എന്നിട്ടും നിങ്ങള്‍ എന്താണ് മുസ്ലീങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നത്. മുസ്ലീങ്ങള്‍ ഈ രാജ്യത്തുള്ളവരാണ്.”- ഖാര്‍ഗേ പറഞ്ഞു.

ALSO READ: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്: വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

ഒപ്പം തനിക്ക് അഞ്ച് മക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ ഒറ്റ മകനായിരുന്നു. താന്‍ ഒറ്റ മകനായതിനാല്‍ എന്റെ മക്കളെ കാണണം എന്ന ആഗ്രഹം പിതാവ് പറയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആലുവ ഗുണ്ടാ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവര്‍ ജനങ്ങളുടെ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്ന് മോദി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News