‘അതേ ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായിരിക്കുന്നു’; സന്തോഷം പങ്കുവെച്ച് പ്രഭുദേവ

നടനായും സംവിധായകനായും കൊറിയോഗ്രാഫറായുമെല്ലാം സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് പ്രഭുദേവ.ഇപ്പോഴിതാ വീണ്ടും അച്ഛനായതിന്റെ സന്തോഷത്തിലാണ് താരം .

‘അതേ സത്യമാണ്.ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായിരിക്കുന്നു’ , പ്രഭുദേവ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.അച്ഛനായതിലൂടെ തനിക്ക് പൂര്‍ണ്ണത വന്നതായി തോന്നുന്നവെന്നും താന്‍ വളരെ സന്തോഷവാനാണെന്നും താരം പറഞ്ഞു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.സിനിമയുമായി ബന്ധപ്പെട്ട എല്ലാ തിരക്കുകളും മാറ്റിവെച്ച് കുറച്ചുദിവസം കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി, ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചു; പ്രശസ്ത കവി വൈരമുത്തുവിനെതിരെ ഗായിക

2020ലാണ് പ്രഭുദേവ ബിഹാര്‍ സ്വദേശിയായ ഹിമാനിയെ വിവാഹം കഴിക്കുന്നത്.പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. 2011-ല്‍ റംലത്തും പ്രഭുദേവയും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആണ്‍മക്കള്‍ അദ്ദേഹത്തിനുണ്ട്.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News