‘ആ സിനിമ രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നും എനിക്കില്ല’; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ‘തിര’. ഈ ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ച സിനിമാപ്രേമികളുടെ ഇടയില്‍ സജീവമായിരിക്കുകയാണ്. ഇതിനിടെ പൃഥ്വിരാജിനെ വെച്ച് തിരയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ALSO READ:’95 ദിവസങ്ങള്‍ മന്നത്തിന് മുമ്പില്‍ കാത്തുകിടന്നു’; ഷാരൂഖ് ഖാനെ കണ്ട സന്തോഷത്തില്‍ ആരാധകന്‍

‘എന്തായാലും തിരയുടെ രണ്ടാം ഭാഗം ചെയ്യും. ഫാന്‍ ബോയ് സംഭവമാണോയെന്ന് ചോദിച്ചാല്‍, അത് രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നുമില്ല. തിര 2 എന്തായാലും ചെയ്യുമെന്ന് ഉറപ്പാണ്. ഒരു പടം സംവിധാനം ചെയ്ത ശേഷമേ തിര ചെയ്യുകയുള്ളൂ. കാരണം തിരയുടെ സ്‌കെയില്‍ വളരെ വലുതാണ്. പുതിയ പ്രൊഡക്ഷനെ കണ്ടെത്തിയ ശേഷം അവര്‍ ഇന്‍വസ്റ്റ് ചെയ്യാനൊക്കെയുള്ള കാലതാമസം നിലവിലുണ്ട്. തിരയുടെ ആദ്യ ഭാഗം തന്നെ നല്ല കോസ്റ്റായിരുന്നു, കാരണം അത്രയും സ്ഥലങ്ങള് കവറ് ചെയ്യാന്‍ ഉണ്ടായിരുന്നു. തിരയുടെ രണ്ടാം ഭാഗം അതിന്റെ മുകളില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ട്. തിയേറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ് തിര. ആ ബജറ്റ് വലിയ ഒരു ഫാക്ടറാണ്’- ധ്യാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration