യുകെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരത്തിലെത്തിയതിന്റെ പ്രധാന കാരണം തൻ്റെ മകൾ അക്ഷതാ മൂർത്തിയെന്ന് സാമൂഹിക പ്രവർത്തകയായ സുധാ മൂർത്തി. അക്ഷിത കാരണമാണ് ഋഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയതെന്ന് സുധാമൂർത്തി പറഞ്ഞു. സുധയുടെ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്.
‘ഞാന്‍ എന്റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കി. എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതിന് കാരണം. ഭാര്യക്ക് എങ്ങനെ ഭര്‍ത്താവിനെ മാറ്റാന്‍ കഴിയുമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവിനെ മാറ്റാന്‍ കഴിഞ്ഞില്ല,’ സുധാ മൂര്‍ത്തി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളും ഇൻഫോസിസ് ടെക് കമ്പനിയുടെ സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകളാണ് അക്ഷതാ മൂർത്തി. അക്ഷത മൂർത്തിയെ 2009 ലാണ് ഋഷി സുനക് വിവാഹം കഴിക്കുന്നത്.
നാല്പത്തിരണ്ടാമത്തെ വയസിലാണ് സുനക് യുകെ പ്രധാനമന്ത്രിയായത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയെന്നതിനു പുറമെ ഇന്ത്യന്‍ വംശജന്‍ എന്ന പ്രത്യേകതയുമുണ്ട്. യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കൂടിയാണ് ഋഷി സുനക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here