‘എനിക്ക് ലക്ഷ്മിയോടുള്ളത് വലിയ നന്ദിയും കടപ്പാടും’; തുറന്നുപറഞ്ഞ് മോളി കണ്ണമാലി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കുന്നത് സ്ഥിരമാണ്. ഈ വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.

ALSO READ:ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു

നടി മോളി കണ്ണമാലിയെ കാണാന്‍ എത്തിയ ലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോഴിതാ വൈറലായിരിക്കുന്നത്. മോളി കണ്ണമാലിയുടെ വീട്ടിലെത്തിയ ലക്ഷ്മി മക്കളെയും കൊച്ചു മക്കളെയും എല്ലാം കാണുന്നുണ്ട്. ‘എനിക്ക് ഇവളെ കുറിച്ച് കുറേ കാര്യം പറയാനുണ്ട്. ഇവള്‍ നല്ലൊരു മനസിന്റെ ഉടമയാണ്. അത് ഞാന്‍ എവിടെയും പറയും. ആ കുടുംബത്തില്‍ പോകുകയും അവര്‍ക്ക് വേണ്ടി ഇന്നും ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ച്. നല്ലൊരു മനസിന്റെ ഉടമയാണ് ഈ കുഞ്ഞ്, അത് എനിക്ക് അറിയാം. ദൈവം ഈ കുഞ്ഞിന് നല്ല ആയുസ്സ് കൊടുക്കട്ടെ എനിക്ക് അത്രയുമേ പ്രാര്‍ത്ഥിക്കാനുള്ളു. ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിന് വേണ്ടി ഇവള്‍ ചെയ്തു കൊടുക്കുന്നുണ്ട്’- മോളി പറയുന്നു. എനിക്ക് വളരെ നന്ദിയും കടപ്പാടും ആണ് ലക്ഷ്മിയോട് എന്നും മോളി പറയുന്നു. വീഡിയോയില്‍ മോളി കണ്ണമാലിയുടെ കൊച്ചു മക്കളും ലക്ഷ്മിയുടെ വീഡിയോയ്ക്ക് അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

ALSO READ:വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News