ആപ്പിള്‍ ഐ ഫോണിന്‍റെ ഏറ്റവും പുതിയ സീരീസ് ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്‌സ് എന്നീ ഫോണുകള്‍ വിപണിയിലെത്തിയതിന് പിന്നാലെ ചില പരതികള്‍ ഉയര്‍ന്നിരുന്നു. ഫോണ്‍ അമിതമയി ചൂടാകുന്നു എന്നതാണ് അവയില്‍ ഏറ്റവും കൂടുതലായി ഉയര്‍ന്ന പരാതി. തൊട്ടാൽ പൊള്ളുന്നതുപോലെ ചൂടാകുന്നവെന്ന് ഉപയോക്താക്കള്‍ സമൂഹമാധ്യമത്തിലൂടെ പരാതികള്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പരാതികളില്‍ വിശദീകരണവും പ്രശ്ന പരിഹാരവും നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍. ഫോൺ ചൂടാകുന്നതിന്‍റെ കാര്യങ്ങൾ കണ്ടെത്തിയെന്നും വരും അപ്ഡേറ്റുകളിൽ പരിഹരിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഫോണിലുള്ള ചില ബഗ്ഗുകളും ഡാറ്റ ഓവർലോഡ് ആകുന്നതും ചൂടിനു കാരണമാകുന്നുവെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
ആശങ്ക വേണ്ടെന്ന് ഉപയോക്താക്കളെ അറിയിച്ച കമ്പനി പുതിയതായി ഉള്‍പ്പെടുത്തിയ സി– കേബിള്‍ പോർട്ടും ചൂടാകുന്നതും തമ്മിൽ ബന്ധമില്ലെന്നും വ്യക്തമാക്കി.അതേസമയം, പുതിയ അപ്ഡേറ്റുകളും വേർഷനുകളും എപ്പോഴുണ്ടാകുമെന്ന് കാര്യത്തിൽ ആപ്പിൾ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ALSO READ: വ്യത്യസ്ത ലുക്കില്‍ മമ്മൂക്ക; മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; വീഡിയോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here