ലിജോയുടെ ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ് അതിനെപ്പറ്റി ഞാൻ ലിജോയോട് സംസാരിക്കാറുണ്ട്: ലോകേഷ് കനകരാജ്

Lokesh Kanagaraj

ഞാനും ലിജോയും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആ പടത്തിനെപ്പറ്റി സംസാരിക്കാറുണ്ട് എന്ന് വെളിപ്പെടുത്തലുമായി തമിഴ് ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. ആക്ഷന്‍ സിനിമകളല്ലാതെ വേറെ ഴോണറുകള്‍ ട്രൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകൻ.

നെല്‍സണൊക്കെ ചെയ്യുന്നത് പോലെ ഡാര്‍ക്ക് ഹ്യൂമര്‍ സബ്ജക്ടുകള്‍ ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞ കൂട്ടത്തിലാണ് ലിജോയുമായുള്ള സൗഹൃദത്തെ പറ്റി ലോകേഷ് പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളെല്ലാം കാണാറുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: തോളിൽ ഒരു തോക്കുമായി പുഷ്പരാജ്; ‘പുഷ്പ 2’ ട്രെയിലർ ഉടനെത്തും, അനൗൺസ്മെൻറ് പോസ്റ്റർ പുറത്ത്

‘ആക്ഷന്‍ ഴോണര്‍ അല്ലാതെ എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തീമാണ് ഡാര്‍ക്ക് ഹ്യൂമര്‍. നെല്‍സണൊക്കെ അതില്‍ ടോപ് ക്ലാസാണ്. അതുപോലൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ട്. തമിഴില്‍ മാത്രമല്ല, മലയാളത്തില്‍ നിന്നും അത്തരം സിനിമകള്‍ വരുന്നുണ്ട്. മലയാളത്തിലെ എന്റെ ഫേവറെറ്റ് സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പുള്ളിയുടെ അങ്കമാലി ഡയറീസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ആ പടം ഒരു കംപ്ലീറ്റ് പാക്കേജാണ്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം കറക്ട് മീറ്ററില്‍ ആ പടത്തിലുണ്ട്. അതില്‍ ഒരു അടിപൊളി ഡാര്‍ക്ക് ഹ്യൂമര്‍ സീനുണ്ട്. ഫ്യൂണറല്‍ സീനില്‍ രണ്ടുപേര്‍ മദ്യപിച്ചിട്ട് ശവപ്പെട്ടിയില്‍ ബോഡി ഒതുക്കിവെക്കുന്ന സീന്‍ ഡാര്‍ക്ക് ഹ്യൂമറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ആ ഒരു സീന്‍ വെച്ച് ഒരു മുഴുനീളസിനിമ ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാനും ലിജോയും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആ പടത്തിനെപ്പറ്റി സംസാരിക്കാറുണ്ട്.

എന്നാണ് ലോകേഷ് പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളെല്ലാം കാണാറുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News