കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല, പ്രതികരണവുമായി ആനി രാജ

മണിപ്പൂർ കലാപത്തിൽ സർക്കാരിനെതിരായ ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനിരാജ . നടത്തിയ പ്രസ്താവനകളിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും , കേസെടുത്തതുകൊണ്ട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്നും ആനി രാജ പറഞ്ഞു. കേസ് എടുത്തതിനെ നിയമപരമായി തന്നെ നേരിടുമെന്നും ആനി രാജ വ്യക്തമാക്കി.

also read :മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

മണിപ്പൂർ കലാപം തടയുന്നതിലും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണ്ണപരാജയമാണെന്നും മണിപ്പൂരിൽ നടപ്പിലാക്കപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ ഹിഡൻ അജണ്ടയാണെന്നും ആനി രാജ പറഞ്ഞു. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലെ സന്ദർശത്തിനു ശേഷം ആനി രാജ നടത്തിയ പ്രതികരണങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇംഫാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു .എഫ്‌ഐആർ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപോരാട്ടം നടത്തുമെന്നും ആനിരാജ അറിയിച്ചു. എഫ്ഐആറിന്റെ കോപ്പി സമർപ്പിക്കാൻ ഇംഫാൽ പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആനി രാജയ്ക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

also read :വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നൽക്കൊള്ളാമെന്നുണ്ടെന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News