‘കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞതാണ്’; അഖിൽ മാരാർ

ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലെ മലയാളികളുടെ ഇഷ്ട താരമാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായിയാണ് അഖിൽ മാരാർ സിനിമയിലെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും വിവാദ സംഭാഷണങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാരാർ തന്റെ വിവാഹത്തെ കുറിച്ച് പറയുന്നത് . വിവാഹത്തിന് സ്വർണ്ണം വേണ്ട, കരിമണി മാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞു, എന്നാൽ അത് കേൾക്കാതെ സ്വർണ്ണം വാടകയ്ക്ക് എടുത്ത് കെട്ടിയ്ക്കുകയായിരുന്നു ;അഖിൽ മാരാർ പറയുന്നു.

also read :എന്റെ കൂട്ടുകാരനെ തൊട്ടുപോകരുത്; ‘ബെസ്ററ് ബോഡി​ഗാർഡ്’ എന്ന് സോഷ്യൽ മീഡിയ

‘കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞതാണ്. ഇവർ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വർണം വാടകയ്‌ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോൾ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേൾക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയിൽ സ്ത്രീയാണ് ധനം എന്നൊക്കെയാണ് പ്രസംഗിച്ചത്, എനിക്ക് ഭാവി ചിന്തയുള്ളതിനാൽ ഞാൻ പറഞ്ഞിരുന്നു, കരിമണി മാല മതിയെന്ന്. എന്നാൽ എന്റെ മോളെ സ്വർണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാൽ കയ്യിൽ എന്തെങ്കിലും പൈസയുണ്ടോ? ഇല്ല. ജ്വല്ലറിയിൽ ഒരു ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്തായിരുന്നു വിവാഹത്തിന് സ്വർണമെടുത്തത്’ ;അഖിൽ പറഞ്ഞു.

കൊട്ടാരക്കര സ്വദേശിയായ രാജലക്ഷ്മിയാണ് അഖിലിന്റെ ഭാര്യ. അഖിൽ മാരാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര് ‘ഓമന’ എന്നാണ്. കോട്ടാത്തലയുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

also read :“അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും… ഇനിയും ഒരുപാട് പാടുക, സന്തോഷമായിട്ടിരിക്കുക…” ചിത്രക്ക് പിറന്നാൾ ആശംസകളുമായി സുജാതയും കുടുംബവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News