‘ഭാവിയിൽ എനിക്ക് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ‘; അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ

ഭാവിയിൽ ബോളിവുഡ് കിംഗ് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സന്ദിപ് റെഡ്ഡി വംഗ. ഐഐഎഫ്എ 2024 ൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് സന്ദീപ് ഈ ആഗ്രഹം തുറന്നു പറഞ്ഞത് .’അദ്ദേഹം ഒരു മികച്ച പെർഫോമറാണ്, സാധാരണ ഞങ്ങൾ ‘പെർഫോമർ’ എന്ന വാക്ക് ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്, പക്ഷേ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാണ്, ഭാവിയിൽ തീർച്ചയായും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിക്കും’ എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.

ALSO READ : മറന്നാടു പുള്ളേ…മുറിപ്പാടുകളെ…!’പണി’യിലെ ആദ്യ ലിറിക്കൽ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ

രൺബീർ കപൂർ നായകനായ അനിമൽ സിനിമയോടെ ബോളിവുഡിലെ സൂപ്പർ സംവിധായകനായി മാറിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സന്ദീപ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബോളിവുഡിൽ റീമേക്ക് ചെയ്തിരുന്നു. ഷാഹിദ് കപൂർ നായകനായ കബീർ സിംഗും വലിയ വിജയ നേടിയിരുന്നു . തുടർന്ന് രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ അനിമലും സൂപ്പർ ഹിറ്റ് ആയി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News