“ഇനിയൊരിക്കലും ഞാൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ല”: കോട്ടയം നസീർ

നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ഇനിയൊരിക്കലും താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയപ്പെടുത്തിയപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കോട്ടയം നസീര്‍ പറഞ്ഞു.

Also read: ബില്‍ ക്ലിന്‍റനുവരെ ശുപാര്‍ശക്കത്ത്; മേഡം ഹിലരിക്ക് സ്നേഹാന്വേഷണം; അതാണ് ഉമ്മന്‍ ചാണ്ടി

‘കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കേറി വന്നത്, ‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന്‍ സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്.ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ആയപ്പോള്‍ തന്നെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു. അത് ചെയ്യുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലുള്ള ഒരാളെ അവര്‍ ലൈവ് ആയി ഇരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എടുത്തിട്ടാണ് നമ്മള്‍ അനുകരിക്കാറുള്ളത്. അവര് നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുക’- കോട്ടയം നസീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News