ആ സ്റ്റെപ്പ് നടുവിന് ടഫ്, ഇനിയില്ലെന്ന് നടി രശ്മിക മന്ദാന

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ചലച്ചിത്ര പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രമാണ്. ചിത്രത്തിലെ ‘സാമി’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയതുമാണ്. ഇപ്പോഴിതാ ‘സാമി സാമി’ പാട്ടിന് ഇനി ചുവടുവയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് താരം ഇത് വ്യക്തമാക്കിയത്. പുഷ്പയിലൂടെയാണ് താരം കൂടുതൽ പ്രശസ്തിയിൽ എത്തുന്നത്. ചിത്രത്തിലെ സാമി സാമി എന്ന ​ഗാനത്തിലെ രശ്മികയുടെ ഡാൻസും ഏറെ ശ്രദ്ധനേടിയിരുന്നു.

നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്ന ആരാധകന്‍റെ ചോദ്യത്തിന് രശ്‌മികയുടെ മറുപടി ഇങ്ങിനെയായിരുന്നു. ‘ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ വയസാകുമ്പോൾ നടുവേദന വരുമെന്നാണ് തോന്നുന്നത്. എന്തിനാണ്നേ എന്നോട് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം’- രശ്മിക മറുപടിയായി കുറിച്ചു.

550 മില്യനിലധികം പേരാണ് ഇതിനകം ‘സാമി സാമി’ കണ്ടത്. 2021ല്‍ പുഷ്പയുടെ റിലീസിനു ശേഷം നിരവധി വേദികളില്‍ രശ്മിക മന്ദാന ആ സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിച്ചിട്ടുണ്ട്. പുഷ്പയ്ക്കു വേണ്ടി ദേവി ശ്രീ പ്രസാദ് ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഇപ്പോഴും പാട്ടിന് ആരാധകർ ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News