തലമുറയില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്ന ബോളര്‍, എട്ടാം ലോകാത്ഭുതമായി ബുംമ്രയെ പ്രഖ്യാപിക്കണം: വിരാട് കോഹ്ലി

ലോകകപ്പില്‍ പല തവണ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് പേസര്‍ ജസ്പ്രീത് ബുംറയാണെന്നും തലമുറയില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്ന ബോളറായ അദ്ദേഹത്തെ ലോകത്തെ എട്ടാമത്തെ അത്ഭുതമായി പ്രഖ്യാപിക്കണമെന്നും വിരാട് കോഹ്ലി. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന അനുമോദന ചടങ്ങിലാണ് കോഹ്ലി ബുംമ്രയെ കുറിച്ച് വാതോരാതെ സംസാരിച്ചത്.

ALSO READ: ക്ഷേമ പെൻഷൻ; തരേണ്ട വിഹിതവും മുടക്കി, കേരളം നൽകുന്നതും വിതരണം ചെയ്യുന്നില്ല: മന്ത്രി കെ എൻ ബാലഗോപാൽ

ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് എനിക്കും തോന്നിയിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. രണ്ട് ഓവറുകളെറിഞ്ഞ ബുംമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ടൂര്‍ണമെന്റില്‍ അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണെന്് പറഞ്ഞ കോഹ്ലി ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി ബുംറയെ പ്രഖ്യാപിക്കാനുള്ള നിവേദനത്തില്‍ ഞാന്‍ ആദ്യം ഒപ്പിടുമെന്നും പറഞ്ഞു. മാത്രമല്ല ബുംറയ്ക്ക് കഴിയുന്നിടത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണമെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News