‘ഞാന്‍ വെറും മനുഷ്യന്‍, ദൈവമല്ല’; ആദ്യമായി പോഡ്കാസ്റ്റില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഞാന്‍ ജൈവകമായി ജനിച്ചതല്ല എന്നെ ദൈവം അയച്ചതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്നത് താന്‍ വെറും മനുഷ്യനാണ് ദൈവമല്ലെന്നാണ്. ദൈവത്തിന്റെ അവതാരമാണ് മോദിയെന്ന് വാഴ്ത്തിപ്പാടിയ ബിജെപി നേതാക്കള്‍ക്ക് അടക്കമുള്ള മറുപടിയാണോ ഇതെന്നാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചോദ്യം ചെയ്യുന്നത്.

സെറോദാ സഹസ്ഥാപകനായ നിഖില്‍ കാമത്തിന്റെ പീപ്പിള്‍ ബൈ ഡബ്ല്യുടിഎഫ് സീരിസ് പോഡ്കാസ്റ്റില്‍ ആദ്യമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മനുഷ്യനായതിനാല്‍ തനിക്കും തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുണ്ടെന്നുമാണ് മോദി പറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടയില്‍ നിഖില്‍ തനിക്ക് ഹിന്ദിയില്‍ വലിയ അറിവില്ലെന്ന കാര്യം മോദിയോട് ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം; നിർണായക ഇടപെടലുമായി സുപ്രീംകോടതി

സര്‍, എന്റെ ഹിന്ദി അത്ര നല്ലതല. ഞാനൊരു ദക്ഷിണേന്ത്യക്കാരനാണ്. ഞാന്‍ വളര്‍ന്നത് ബെംഗളുരുവിലാണ്. അമ്മയുടെ നാട് മൈസൂരാണ്, അവിടെ എല്ലാവരും കന്നഡയാണ് പറയുന്നത്. അച്ഛന്‍ മംഗളുരുവിന് അടുത്താണ്. സ്‌കൂളിലാണ് ഞാന്‍ ഹിന്ദി പഠിച്ചത്. പക്ഷേ എനിക്ക് അത് അത്ര പ്രാവീണ്യമില്ല എന്ന് മോദിയോട് നിഖില്‍ പോഡ്കാസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞു.

ഇതിന് നമുക്ക് ഇരുവര്‍ക്കും ഇങ്ങനെയങ്ങ് തുടരാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. നിങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നെങ്കിലും എനിക്കും പരിഭ്രാന്തിയുണ്ട്. ഇതെനിക്ക് കഠിനമായ സംഭാഷണമാണ്. ഇതെന്റെ ആദ്യത്തെ പോഡ്കാസ്റ്റാണ്. നിങ്ങളുടെ പ്രേക്ഷകര്‍ ഇതെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി പറയുന്നുണ്ട്.

ALSO READ: ‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല’; സംവാദ ഗൂഗ്ലിയുമായി അശ്വിന്‍

രണ്ട് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി നിരവധി കൊച്ചുജീവകഥകളും പരാമര്‍ശിക്കുന്നുണ്ട്. കുട്ടിക്കാലം, പഠനം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികള്‍., സമ്മര്‍ദങ്ങളെ നേരിടല്‍, പോളിസി മാനേജ്‌മെന്റ് എന്നിവയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

എക്‌സില്‍ ഈ പോഡ്കാസ്റ്റിന്റെ ട്രെയിലര്‍ പ്രധാനമന്ത്രി തന്നെ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News