മോളിവുഡിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നസ്ലെന്‍ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതല’ന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

IAM KATHALAN

ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഇവരുടെ ‘പ്രേമലു’ മലയാളത്തിലെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

ALSO READ; ഭക്ഷണത്തിന്റെ പേരിൽ തർക്കം; മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്.

ALSO READ; ശബരിമല തുലാമാസ പൂജ: ഇന്നത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 52000 കവിഞ്ഞു

കലാസംവിധാനം – വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് – സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍, മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ പ്രൊമോഷന്‍- ഒബ്‌സ്‌ക്യൂറ, പിആര്‍ ഒ – ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News