ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം ഓസ്ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ മുതലകളും സ്രാവുകളുമുള്ള നദിയിൽ വീണു. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മെര്‍വ് ഹ്യൂസിനൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്നു ബോതം. അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് ബോതമിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി.
നാലു ദിവസത്തെ മീന്‍പിടിത്ത യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ബോട്ടിലെ കയറില്‍ തട്ടി കാലുതെറ്റി നദിയില്‍ വീഴുകയായിരുന്നു. മുതലകളും സ്രാവുകളും അദ്ദേഹത്തെ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് 68കാരനായ ബോതമിന്റെ ശരീരത്തില്‍ വലിയ ചതവുകളും പാടുകളും ഉണ്ടായി. ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചെരുപ്പ് കയറില്‍ കുരുങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കളിക്കുന്ന കാലത്ത്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, റിച്ചാര്‍ഡ് ഹാഡ്ലി എന്നിവരോടൊപ്പം ക്രിക്കറ്റിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ബോതം കണക്കാക്കപ്പെട്ടിരുന്നു. 5000 ടെസ്റ്റ് റണ്ണുകളും 383 ടെസ്റ്റ് വിക്കറ്റുകളും ബോതമിന്റെ പേരിലുണ്ട്. ബോതമും ഹ്യൂസും ചേര്‍ന്ന് ഓസ്ട്രേലിയയുടെ വടക്കന്‍ ഉഷ്ണമേഖലാ മേഖലയിലെ മൊയ്ല്‍ നദിയില്‍ ബാരാമുണ്ടിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here