മര്യാദ കുറച്ചു കൂടിപ്പോയോ? ബിജെപി നേതാവിനെ ‘ഏഴു സെക്കന്റില്‍ അഞ്ചു തവണ വണങ്ങി’ ഐഎഎസ് ഉദ്യോഗസ്ഥ

ഐഎഎസ് ഉദ്യോഗസ്ഥ ടീന ദാബി ആദ്യമൊന്നു വണങ്ങി, രണ്ടാമതും, തൊട്ടടുത്ത് തന്നെ മൂന്നാമതും.. കഴിഞ്ഞില്ല നാലാമതും അഞ്ചാമതും ഏഴു സെക്കന്റിനുള്ളില്‍ അവര്‍ വണങ്ങി. ബി ജെ പി നേതാവ് സതീഷ് പൂനയെയാണ് ടിന ദാബി വണങ്ങിയത്. രാജസ്ഥാന്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു ഇയാള്‍.

ALSO READ: സിപിഐഎമ്മിനെതിരായ മാധ്യമങ്ങളുടെ കുപ്രചരണം പൊളിഞ്ഞു; അബ്ദുല്‍ ഷുക്കൂര്‍ എൽഡിഎഫ് പാർട്ടി കൺവൻഷൻ വേദിയിൽ

അതേസമയം ഒരു നേതാവിനെ ഒരു ഉദ്യോഗസ്ഥ ഇങ്ങനെ താണുവണങ്ങേണ്ട കാര്യമെന്താണെന്നാണ് ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വിമര്‍ശനം ഉയരുന്നത്. ഒരു മര്യാദയുടെ പേരില്‍ വണങ്ങുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇത് ശരിയല്ലെന്നുമാണ് അഭിപ്രായമുയരുന്നത്.

വെള്ള എസ്‌യുവികളുടെ ഒരു നിര പെട്ടെന്നു നിന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിന്റെ മുന്നിലേക്ക് ഓടിവരുന്നു, മുന്നിലത്തെ സീറ്റിലിരിക്കുന്ന പൂനിയയുടെ കാറിന്റെ വാതില്‍ തുറക്കുന്നു. ആരോടോ മൊബൈലില്‍ സംസാരിച്ച് പൂനിയ കാറില്‍ നിന്നും ഇറങ്ങി വരുന്നു. ഇതാണ് വൈറലായ വീഡിയോയില്‍ ആദ്യം കാണുന്നത്.

ALSO READ: ‘കോഴയാരോപണം അടിസ്ഥാനരഹിതം; ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണം’: തോമസ് കെ തോമസ് എംഎൽഎ

കഴിഞ്ഞമാസം രാജസ്ഥാനിലെ ബാര്‍മറില്‍ ജില്ലാ കളക്ടറായി നിയമിതയായ ദാബി പൂനിയെ വണങ്ങി മുന്നോട്ടുവരുന്നു. പൂനിയ ഫോണ്‍ പോക്കറ്റിലിടുമ്പോഴും ദാബി അദ്ദേഹത്തെ വണങ്ങിക്കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കളക്ടറിന്റെ നേതൃത്വത്തില്‍ നന്നായി പോകുന്നുണ്ടെന്നും ബാര്‍മറും ഇന്റോറു പോലാകുമെന്നുമെല്ലാം പൂനിയ ദൃശ്യങ്ങളില്‍ ടീനയെ അഭിനന്ദിക്കുന്നതും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News