‘മാർക്കല്ല ഒരാളുടെ വിജയത്തെ നിർണയിക്കുന്നത്’; 35% മാർക്കോടെ പത്താംക്ലാസ് പാസായ കുട്ടിയുടെ വിഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

പത്താം ക്ലാസ് പരീക്ഷയിൽ 35% മാർക്ക് വാങ്ങിപാസ്സായ മകന്റെ വിജയം ആഘോഷിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആറു വിഷയങ്ങൾക്കും 35 മാർക്ക് വീതം നേടി 35 ശതമാനം മാർക്കോടെ 10–ാം ക്ലാസ് വിജയിച്ച കുട്ടി മുംബെയിലെ താനെ സ്വദേശിയാണ്. താനെയിലെ മറാത്തി മീഡിയത്തിൽ പഠിക്കുന്ന വിശാലിന്റെ വേറിട്ട വിജയാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിഡിയോയ്ക്കൊപ്പം ചർച്ചയാവുകയാണ് ഛത്തീസ്ഘട്ട് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണിന്റെ ട്വീറ്റും.

പത്താംക്ലാസ് പരീക്ഷയിൽ 44.7 ശതമാനം മാർക്കാണ് താൻ നേടിയതെന്നും പൊതു പരീക്ഷകളിൽ ലഭിക്കുന്ന മാർക്കല്ല ഒരാളുടെ വിജയത്തെ നിർണയിക്കുന്നതെന്നും ഇഷ്ടമുള്ള കോഴ്സ് പഠിക്കാനോ സ്വപ്ന ജോലി സ്വന്തമാക്കാനോ മാർക്ക് ഒരിക്കലും തടസ്സമാവില്ലെന്നു പറഞ്ഞുകൊണ്ട് വൈറൽ വിഡിയോയ്ക്കൊപ്പം പൊതുപരീക്ഷകളിൽ തനിക്ക് ലഭിച്ച മാർക്കുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രണ്ടാം ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 77–ാം റാങ്ക് നേടിയാണ് യുപിഎസ്‌സി പരീക്ഷയിൽ അവിനാഷ് ശരൺ വിജയിച്ചത്.

അതേസമയം, ബോർഡ്എക്സാം ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അച്ഛനമ്മമാരുടെ പ്രോത്സാഹനംകൊണ്ടുമാത്രമാണ് പാസ്മാർക്ക് വാങ്ങി പരീക്ഷ ജയിക്കാനായതെന്നും വിശാൽ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് തന്റെ അച്ഛനെന്നും കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ നന്നായി പഠിച്ച് എൻജിനീയറോ കലക്ടറോ ആകണമെന്നാണ് ആഗ്രഹമെന്നും വിശാൽ പറയുന്നു.

Also Read: അതിഥി തൊഴിലാളി ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം തട്ടിയ സംഭവം; പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News