കാട്ടാനയെ കണ്ട് പേടിച്ചോടുന്ന കടുവ; ഐഎഎസ് ഓഫീസര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്ക് നേരെ ചാടിവീഴുന്ന ഒരു കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള വീഡിയോ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് പങ്കുവച്ചത്. വീഡിയോ പകര്‍ത്തിയ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയുമുണ്ടായി.

ഇപ്പോഴിതാ ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കടുവ നടന്നു പോകുന്നതും പെട്ടെന്ന് പുല്ലുകള്‍ക്കിടയില്‍ പതുങ്ങുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഇതിന് ശേഷം മൂന്ന് കാട്ടാനകള്‍ നടന്നു പോകുന്നതും കാണാം. ഒരു കുട്ടിയാനയും ഇക്കൂട്ടത്തിലൂണ്ട്.

കാട്ടാന പോയ ശേഷമാണ് പതുങ്ങിയിടത്തുനിന്ന് കടുവ എഴുന്നേല്‍ക്കുന്നത്. ഇതിന് ശേഷം കാട്ടാന പോയ വഴിയിലേക്ക് കടുവ നോക്കുന്നത് കാണാം. ഇതിനിടെ മറ്റൊരു കാട്ടാന പാഞ്ഞുവരുന്നതും കടുവ പേടിച്ചോടുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News