ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; കെ ഗോപാലകൃഷ്ണനും എൻ പ്രശാന്തിനും സസ്പെൻഷൻ

ias

കെ. ഗോപാലകൃഷ്ണൻ ഐ എ എസിനും എൻ പ്രശാന്ത് ഐ എ എസിനും സസ്പെൻഷൻ. മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ഐഎഎസ് ചേരിപ്പോരിലും ആണ് സസ്പെൻഷൻ നടപടി.മുഖ്യമന്ത്രിയാണ് നടപടിയെടുത്തത്. ചീഫ് സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് ൻ പ്രശാന്തിനെതിരായ അച്ചടക്ക നടപടി.അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി.  പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്. അതേസമയം കള പറിക്കൽ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു പ്രശാന്തിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ്.

ALSO READ: സിപിഎഎം നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി വിയറ്റ്‌നാം കമ്യൂണിസ്‌റ്റ്‌ പാർട്ടി പ്രതിനിധികൾ

മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്തിന്റെ പേരിലാണ് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ.ഫോൺ മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധന വന്നതോടെ ഹാക്കിങ് ആണെന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration