ഐബിഎം ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്റർ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു

IBM Kochi

ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഐബിഎമ്മിന്‍റെ ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് പുതിയ അത്യന്താധുനിക ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഐബിഎം ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചത്. നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ.അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായുള്ള അവതരണ സംവിധാനം, ജീവനക്കാരും ഉപഭോക്താക്കളും ചേര്‍ന്ന് വര്‍ക്ക്ഷോപ്പുകൾ നടത്താനുള്ള സംവിധാനം, വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള സംവിധാനം തുടങ്ങിയവയാണ് ഇവിടെയുള്ളത്.

Also Read: ലോൺ കിട്ടാൻ ബുദ്ധിമുട്ടാണോ? സിബിൽ സ്കോർ കുറയാതിരിക്കാം ശ്രദ്ധിക്കേണ്ടത്

ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഇനി കേരളത്തിലെ ഈ സെൻ്റർ സഹായകമാകും.

Also Read: കുതിച്ചു കയറി ബിറ്റ് കോയിൻ; മൂല്യം 82000 ഡോളർ കടന്നു

ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News