എന്‍ എം വിജയന്റെ മരണം; ആത്മഹത്യ പ്രേരണാക്കേസില്‍ ഐ സി ബാലകൃഷ്ണന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണാക്കേസില്‍ ഐ സി ബാലകൃഷ്ണന്റേയും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കല്‍പ്പറ്റ കോടതി പരിഗണിക്കും. പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കും. നിലവില്‍ രണ്ട് പേരും പൊലീസ് ചോദ്യം ചെയ്യല്‍ ഭയന്ന് ഒളിവിലാണ്.

മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി നാളെ വിശദ വാദം കേള്‍ക്കും. ആത്മഹത്യാപ്രേരണ കേസില്‍ അനുബന്ധ തെളിവുകള്‍ ഉള്‍പ്പെടുന്ന കേസ് ഡയറി പോലീസ് സമര്‍പ്പിക്കും.ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച എന്‍ എം വിജയന്‍ ഉള്‍പ്പെട്ട പണമിടപാടുകള്‍,ബാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പോലീസ് കോടതിയില്‍ നല്‍കും.

ALSO READ: വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

ഐ സി ബാലകൃഷ്ണന്‍,എന്‍ ഡി അപ്പച്ചന്‍,കെ കെ ഗോപിനാഥന്‍ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.ഇവര്‍ പോലീസ് ചോദ്യം ചെയ്യല്‍ ഭയന്ന് നിലവില്‍ ഒളിവിലാണ്.മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ പോലീസ് അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ഐ സി ബാലകൃഷ്ണന്‍ കര്‍ണ്ണാടകയിലുണ്ടെന്നാണ് വീഡിയോ സന്ദേശം വഴി മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം.എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും ഏവിടെയെന്ന് വിവരമില്ല.എം എല്‍ എയുടെ സാന്നിദ്ധ്യം മണ്ഡലത്തിലില്ലാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഔദ്യോഗിക പരിപാടികളുള്‍പ്പെടെ ഐ സി ബാലകൃഷ്ണന്‍ ഒഴിവാക്കിയിരിക്കുകയാണ്.ഇരുവരും എവിടെയെന്ന് പാര്‍ട്ടിക്കറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.അതേ സമയം ഐ സി ബാലകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട് സമരങ്ങളും ശക്തമാവുകയാണ്. 16ന് ഡിവൈഎഫ്ഐ രാപ്പകല്‍ സമരം ബത്തേരിയില്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News