വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വ്യക്തം- ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

GOVINDAN MASTER

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവങ്ങൾക്കു പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് വ്യക്തമായെന്നും ഐ.സി. ബാലകൃഷ്ണൻ ഇക്കാര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.

ഐ.സി. ബാലകൃഷ്ണനും ഡിസിസി പ്രസിഡൻ്റും പറഞ്ഞിട്ടാണ് നിലമ്പൂർ അർബൻ ബാങ്ക് നിയമനത്തിനായി പണപ്പിരിവ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും നേതാക്കൾ വാങ്ങിയ കോഴക്ക് ഈട് നിൽക്കേണ്ടി വരുകയാണ് എൻ.എം. വിജയന് ഉണ്ടായതെന്നും തുടർന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: പി വി അൻവർ നടത്തിയ പ്രതിഷേധം പ്രഹസനം, നിലമ്പൂരിലെയോ, കരുളായിലെയോ ആദിവാസികൾക്കായി വിരലനക്കാത്ത ആളാണ് അദ്ദേഹം; ആര്യാടൻ ഷൗക്കത്ത്

മാധ്യമങ്ങൾക്കും ഡിസിസി പ്രസിഡൻ്റിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരട്ടത്താപ്പാണ് ഉള്ളതെന്നും ഇക്കാര്യത്തിൽ പ്രതി സ്ഥാനത്ത് സിപിഐഎം പ്രവർത്തകനോ അനുഭാവിയോ ആയിരുന്നെങ്കിൽ എന്തായിരിക്കും മാധ്യമങ്ങളുടെ കോലാഹലമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. യുഡിഎഫിനെതിരെ കൃത്യമായ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് മടിയാണെന്നും അതുകൊണ്ടാണ് ഇക്കാര്യത്തിൽ അന്തിചർച്ചകൾ ഇല്ലാത്തതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി സംഘടിപ്പിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് പൊതുജനങ്ങൾക്കിടയിൽ തോന്നിക്കുന്ന രീതിയിൽ പ്രതികരിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനും സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വോട്ട് വർധിപ്പിക്കാനായെന്നും സർക്കാരിനും പാർട്ടിക്കും എതിരായ പ്രചാരവേലകൾ ജനങ്ങൾ ഏറ്റെടുത്തില്ലെന്നും തുടർന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration