ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്; പട്ടികയില്‍ ഒന്നാമതെത്തി അഫ്ഗാന്‍ താരം മുഹമ്മദ് നബി

ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. നീണ്ടകാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ഹസനെ മറികടന്നാണ് നബിയയുടെ നേട്ടം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തില്‍ ജഡേജ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരം. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തില്‍ ജഡേജ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

നേരത്തെ പ്രായം കൂടിയ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത് ശ്രീലങ്കന്‍ താരം തിലകരത്നെ ദില്‍ഷന്‍ ആയിരുന്നു. 2015ല്‍ അന്ന് ദില്‍ഷന് 38 വയസും എട്ടുമാസവുമായിരുന്നു പ്രായം. നബിയുടെ പ്രായം 39 വയസും ഒരുമാസവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News