ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. അടുത്ത വർഷമാണ് ചാംപ്യൻഷിപ് ആരംഭിക്കുന്നത്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ്, ക്രിക്കറ്റ് ചരിത്രത്തിലെ വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുന്നത്. 2023 മുതൽ 25 വരെ നടക്കുന്ന ടെസ്റ്റ് പരമ്പര സർക്കിളിൽ നിന്നും ഒന്നും രണ്ടും റാങ്കിങിൽ എത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റമുട്ടുന്നത്. ഇതുവരെയുള്ള ടെസ്റ്റ് പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ടേബിളിൽ ഇന്ത്യ ഒന്നാമതും നിലവിലെ ചാമ്പ്യൻമാരായ ആസ്‌ത്രേലിയ രണ്ടാമതുമാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ത്രേലിയയോട് തോറ്റാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്.
ബംഗ്ലാദേശ്, ന്യൂസീലൻഡ്, ആസ്‌ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യക്ക് മുന്നിലുള്ള ടെസ്റ്റ് പരമ്പരകൾ. സെപ്റ്റംബർ 19 നു ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടു മത്സരങ്ങളുടെ പരമ്പര ആണ് ബംഗ്ലാദേശിനെതിര നടക്കുന്നത്. പിന്നീട് ഒക്ടോബറിൽ ന്യൂസിലാൻഡിനെതിരെ മൂന്ന് ടെസ്റ്റുകളും, നവംബറിൽ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകളും അടങ്ങുന്ന പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here