2024 ട്വന്റി ലോകകപ്പ്; വേദികള്‍ പ്രഖ്യാപിച്ച് ഐസിസി

2024 ട്വന്റി ലോകകപ്പ് നടക്കുന്ന യുഎസ്സിലെ 3 വേദികള്‍ പ്രഖ്യാപിച്ച് ഐസിസി. യുഎസും വെസ്റ്റ് ഇന്‍ഡീസുമാണ് അടുത്ത വർഷത്തെ ലോകകപ്പ് നടക്കുന്ന വേദികൾ. ഡല്ലാസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഐ സി സി വ്യക്തമാക്കി.

ALSO READ:സ്ത്രീകളെ പറ്റിച്ചതിന്റെ ശാപം നരേന്ദ്ര മോദിക്ക് കിട്ടും, വനിതാ സംവരണം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കണമെന്ന് എ എം ആരിഫ് എം പി

ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ട്വന്റി 20 ലോകകപ്പ് എന്ന പ്രത്യേകതയും 2024 ലെ ലോകകപ്പിനുണ്ട്. 20 രാജ്യങ്ങളാണ് 2024 ലോകകപ്പില്‍ പങ്കെടുക്കുന്നത്.ഡല്ലാസിലെ ഗ്രാന്‍ഡ് പ്രൈറി, ഫ്‌ളോറിഡയിലെ ബോവാര്‍ഡ് കണ്‍ട്രി, ന്യൂയോര്‍ക്കിലെ നാസൗ കണ്‍ട്രി എന്നിവയാണ് വേദിയായി തെരഞ്ഞെടുത്തത്.

ALSO READ:ലോട്ടറി ടിക്കറ്റിനെ ചൊല്ലി തർക്കം; വെട്ടേറ്റ് ഒരാൾ മരിച്ചു

യുഎസ്സില്‍ ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. മേജര്‍ ലീഗ് ക്രിക്കറ്റിന്റെ വരവോടെ യു എസ്സില്‍ ക്രിക്കറ്റിന് നല്ല പ്രാധാന്യമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News