2025-ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. തൊട്ടുപുറകെ ഒരു ‘ട്രോഫി ടൂർ’ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇതിൽ പാക് അധീന കശ്മീരിൽ ഉൾപ്പടുന്ന സ്കാർഡു, മുറി, മുസാഫറാബാദ് എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു.
എന്നാൽ ഇതിനു പിന്നാലെ പാക് അധീന കശ്മീരിലെ ചാമ്പ്യൻ ട്രോഫി പര്യടനം ഐസിസി റദ്ദാക്കുകയായിരുന്നു. ടൂർ യാത്രയിൽ പാക് അധീന കശ്മീരിൽ ഉൾപ്പടുന്ന സ്കാർഡു, മുറി, മുസാഫറാബാദ് എന്നീ നഗരങ്ങളും ഉൾകൊള്ളിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം.
Also Read: ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം; കേരളം 291 ന് പുറത്ത്
എട്ട് ടീമുകളുൾപ്പെടുന്ന ടൂർണമെൻ്റ് 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത് ഇതിനു മുന്നോടിയായാണ് നവംബർ 16 മുതൽ 24 വരെയാണ് രാജ്യവ്യാപകമായി പിസിബി ട്രോഫി ടൂർ പ്രഖ്യാപിച്ചിരുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നതിൽ ബിസിസിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു.
Also Read: ലയണൽ മെസ്സി നയിച്ചിട്ടും പരാജയം; ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി
കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളിൽ ടൂർണമെന്റിന് മുന്നോടിയായി നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇന്ത്യുടെ പങ്കാളിത്തം ടൂർണമെന്റിൽ ഉണ്ടാകുമോ ഇല്ലയോ എന്നത് ടൂർണമെന്റിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here