കാര്യവട്ടത്ത് കാണുമോ കളി ?, ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും മത്സരക്രമവും ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ്  നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളും മത്സരക്രമവും പ്രഖ്യാപിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം.

ചൊവ്വാഴ്ച രാവിലെ 11.30ന് മുബൈയിലാണ് പ്രഖ്യാപനം. ഒക്ടോബർ 5നാണ് ലോകകപ്പ് ആരംഭിക്കുക. റൗണ്ട് റോബിൻ നോക്ക് ഔട്ട് ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിൽ 48 മത്സരങ്ങളുണ്ട്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ഈ റൗണ്ടിന്‍റെ പ്രത്യേകത. റൗണ്ട് റോബിൻ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.

ALSO READ: യജമാനനെയും കാത്ത് നായക്കുട്ടി പൊലീസ് സ്റ്റേഷനില്‍, ആരും വന്നില്ലെങ്കില്‍ പൊലീസിലെടുക്കും

ഒക്ടോബർ 5 നാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. 48 മത്സരങ്ങൾക്ക് 12 വേദികൾ ഉണ്ടാകാനാണ് സാധ്യത. മുംബൈ, ബെംഗളുരു, കൊൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, ഗുവാഹത്തി, ധർമശാല എന്നിവയാണ് സാധ്യതാ വേദികൾ. ഇവയ്ക്ക് പുറമേ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും.

ALSO READ: ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞു, ദൃശ്യമായത് 100 വര്‍ഷം പ‍ഴക്കമുള്ള ഗ്രാമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News