ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട്; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെത്

benjamin-netanyahu-yoav-gallant-icc-arrest-warrant

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹമാസുമായും ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിൻ്റെ മറവിൽ സാധാരണക്കാരെ വംശഹത്യ ചെയ്യുന്നതിൽ ഇസ്രയേലിനെതിരെ കനത്ത പ്രതിഷേധം ഉയരുന്ന ഘട്ടത്തിലാണ് കോടതി നടപടി. ഗാസയിലും ലെബനനിലും നടന്ന സംഘര്‍ഷങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിനാണ് ഹേഗിലെ ലോക കോടതി ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്.

ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ഡീഫിനും അറസ്റ്റ് വാറണ്ടുണ്ട്. ഇയാളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

Read Also: ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

2023 ഒക്ടോബര്‍ 8 മുതല്‍ 2024 മെയ് 20 വരെ നെതന്യാഹുവും ഗാലൻ്റും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും ഉത്തരവാദികളാണെന്ന് ലോക കോടതി പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റ് വാറണ്ടുകള്‍ക്കായി പ്രോസിക്യൂഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചത് മെയ് 20നായിരുന്നു.

News Summary: The International Criminal Court has issued arrest warrants for Israeli Prime Minister Benjamin Netanyahu and Defense Minister Yoav Gallant. The court’s action comes amid widespread protests against Israel for committing genocide under the guise of war with Hamas and Hezbollah.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News