ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചാലും തോറ്റാലും റെക്കോര്‍ഡ് തുക പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെ വിജയികള്‍ക്കും റണ്ണേഴ്‌സപ്പിനും നല്‍കുന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ജയിക്കുന്ന ടീമിന് 1.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 13.21 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 800,000 യുഎസ് ഡോളറും (ഏകദേശം ആറര കോടി ഇന്ത്യന്‍ രൂപ) ലഭിക്കും. കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയാണ് സമ്മാനത്തുക നല്‍കിയത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവല്‍ മൈതാനത്താണ് ഫൈനല്‍ പോരാട്ടം. ഏതാണ്ട് 31 കോടി രൂപയ്ക്ക് മുകളിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി മാറ്റി വച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിള്ള എല്ലാ ടീമുകള്‍ക്കും ഈ തുക വീതിച്ചു നല്‍കും. പോയിന്റ് പട്ടികയിലെ സ്ഥാനം അനുസരിച്ച് തുകയില്‍ മാറ്റമുണ്ട്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ് പോയിന്റ് പട്ടികയിലുള്ളത്. ഇരു ടീമുകള്‍ക്കും യഥാക്രമം 3.5 കോടിയും 2.8 കോടി രൂപയും ലഭിക്കും.

ശ്രീലങ്കയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. അവര്‍ക്ക് ഒന്നരക്കോടി രൂപ ലഭിക്കും. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍. നാല് ടീമുകള്‍ക്കും 82 ലക്ഷം വീതം തുക ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News