ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്ന സമ്മാനം പ്രഖ്യാപിച്ച് ഐസിസി

ലോകകപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ടൂര്‍ണമെന്റിന് മൊത്തം 10 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 84 കോടിയാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. നാല് മില്യണ്‍ ഡോളര്‍ (33 കോടി) വിജയികള്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 16.5 കോടിയും ലഭിക്കും. ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33 ലക്ഷം രൂപ വച്ച് നല്‍കും. നോക്കൗട്ടിലേക്ക് കടക്കാതെ പുറത്താവുന്ന ടീമിന് 8.4 ലക്ഷം വീതമാണ് ലഭിക്കുക.

ALSO READ:ഉടുപ്പൂരിയാൽ ഹിന്ദുത്വത്തിന് വേണ്ടി മിടിക്കുന്ന ഹൃദയം കാണാം; കോൺഗ്രസിൻ്റെ അടുക്കളയിൽ തിളക്കുന്നത് ഹിന്ദുത്വത്തിൻ്റെ സാമ്പാർ; പി ജയരാജൻ

അടുത്ത മാസം അഞ്ചിന് അഹമ്മദാബാദില്‍ ആണ് ഐസിസി തുടങ്ങുക. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ആണ് ആദ്യ മത്സരത്തിൽ. പത്ത് ടീമുകളാണ് ലോകകപ്പിന്റെ ഭാഗമാവുന്നത്. എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. സെപ്റ്റംബര്‍ 29 മുതല്‍ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യ, ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡിനുമെതിരെ രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കും. 30 നാണ് ഇംഗ്ലണ്ടിനെതിരായ മത്സരം നടക്കുക. ഗുവാഹത്തിയിലാണ് മത്സരം നടക്കുക. മൂന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യ നേരിടും.

ALSO READ:തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News