ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത പിഴ ചുമത്തി ഐസിസി. കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി ഒടുക്കണം. ഓസ്ട്രേലിയക്കും സ്ലോ ഓവര്‍ റേറ്റിന് ശിക്ഷയുണ്ട്. അവര്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴയൊടുക്കണം. അനുവദിച്ച സമയത്തിനുള്ള ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ ടീമുകള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നീട് എറിയുന്ന ഓരോ ഓവറിനും ടീമിലെ അംഗങ്ങള്‍ക്ക് 20 ശതമാനം പിഴ ചുമത്തും. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും ഇന്ത്യ അഞ്ച് ഓവര്‍ കൂടി എറിഞ്ഞു തീര്‍ക്കാനുണ്ടായിരുന്നു. ഓസ്ട്രേലിയ നാല് ഓവറുകളും.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് അധികമായും പിഴ ശിക്ഷയുണ്ട്. കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് ശുഭ്മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയത്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും. മത്സരത്തില്‍ ഗില്ലിന്റെ പുറത്താകല്‍ വിവാദമായിരുന്നു. കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുത്താണ് രണ്ടാം ഇന്നിങ്സില്‍ ഗില്‍ പുറത്തായത്. എന്നാല്‍ ഗ്രീന്‍ പിടിച്ചപ്പോള്‍ പന്ത് ഗ്രൗണ്ടില്‍ തട്ടിയതായി റിപ്ലേയില്‍ വ്യക്തമായിരുന്നു. എന്നാല്‍ മൂന്നാം അമ്പയര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നതോടെ ഔട്ട് വിധിക്കുകയായിരുന്നു. ഗ്രീന്‍ ക്യാച്ചെടുക്കുന്ന ചിത്രത്തിനൊപ്പം രണ്ട് ലെന്‍സുകളുടേയും തലയില്‍ കൈവച്ചു നില്‍ക്കുന്ന ഒരു ഇമോജിയും ചേര്‍ത്തായിരുന്നു ഗുല്ല് സമൂഹമാധ്യമങ്ങലില്‍ പോസ്റ്റിട്ടത്. ഇതാണ് ശിക്ഷക്ക് വഴിയൊരുക്കിയത്.
ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ 209 റണ്‍സിന്റെ മിന്നും ജയം പിടിച്ചാണ് തങ്ങളുടെ കന്നി ടെസ്റ്റ് ലോക കിരീടം സ്വന്തമാക്കിയത്. 444 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം വെറും 234 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here