ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഒന്നാംസ്ഥാനത്ത് ഓസ്‌ട്രേലിയ

പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയ ഒന്നാം റാങ്കിലേക്ക് തിരിച്ചു വന്നു. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍.

മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് എട്ട് മുതല്‍ 12 വരെ സ്ഥാനങ്ങളില്‍.

Also Read: ഉഷ്ണ തരംഗം; സംസ്ഥാനത്ത് കൊടും ചൂട് തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇതുവരെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയായിരുന്നു ഒന്നാം റാങ്കില്‍. ടെസ്റ്റിലെ ഒന്നാം സ്ഥാനം പോയെങ്കിലും ഏകദിന, ടി20കളില്‍ ഇന്ത്യ തന്നെ തലപ്പത്ത് തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk