ലോകകപ്പിലെ ദയനീയ തോൽവിക്ക് പിറകെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി.ഐസിസി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.നടപടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ്.ഐ സി സി അടിയന്തര പ്രാബല്യത്തോടെ ആണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐ സി സി ബോര്‍ഡ് യഥാസമയം തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഐ സി സി വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് ഐ സി സി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരു അംഗം എന്ന നിലയിലുള്ള അതിന്‍റെ കടമകള്‍ പ്രത്യേകിച്ച് കാര്യങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെയും ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും ഗുരുതരമായ ലംഘനമാണ് നടത്തിയത് എന്ന് ഐ സി സി വിലയിരുത്തി.
ALSO READ: മാനിന്റെ കൊമ്പ് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പിടികൂടി
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നാണം കെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം. എന്നാല്‍, പിരിച്ചുവിട്ട നടപടി പിറ്റേദിവസം പിന്‍വലിച്ചിരുന്നു.
ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിലെ എയ്ഞ്ചലോ മാത്യൂസിന്‍റെ ടൈം ഔട്ടും വിവാദത്തിലായിരുന്നു. ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീലിലൂടെ പുറത്താക്കിയത്. സദീര സമരവിക്രമ പുറത്തായശേഷം ബാറ്റിംഗിനായി ക്രീസിലെത്തിയ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാണ് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്.
സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചതെന്നും അതിനുശേഷമാണ് ഔട്ടിനായി അപ്പീല്‍ ചെയ്തതതെന്നും ഷാക്കിബ് പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞതായി ഷാക്കിബ് പറഞ്ഞിരുന്നു.
Also read:ശ്രീലങ്ക തോറ്റതിന് ട്രോളുകള്‍ ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ടീം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here