ഐസിസി ടി20 ബാറ്റിങ് റാങ്കിങില്‍ തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഈ യുവതാരമായി മുന്നിൽ. സഞ്ജു സാംസൺ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മലയാളി താരം 22-ാം സ്ഥാനത്താണ് എത്തിയത്. അതേസമയം, ഒന്നാം സ്ഥാനത്തായിരുന്ന ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തെത്തി.
69 സ്ഥാനങ്ങളാണ് തിലക് വർമ ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നേടിയ രണ്ട് സെഞ്ചുറികള്‍ ആണ് തിലകിൻ്റെ കരുത്തിന് ഇന്ധനം പകർന്നത്. പരമ്പരയിലെ താരമായിരുന്നു അദ്ദേഹം. നാല് മത്സരങ്ങളില്‍നിന്ന് 280 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടി20 റാങ്കിങ്ങില്‍ തിലക് വര്‍മയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
Read Also: മെസി മലയാളമണ്ണിലേക്ക്; അർജന്റീന ടീം കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ
ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയതാണ് സഞ്ജുവിനെ തുണച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാത്രം രണ്ട് സെഞ്ചുറികൾ സഞ്ജു നേടിയിരുന്നു. മോശം പ്രകടനമാണ് സൂര്യകുമാറിന് വിനയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 മത്സരങ്ങളില്‍ 21, 4, 1 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്‌കോറുകള്‍. ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡും രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here