ഇം​ഗ്ലണ്ടിനെ 68 റൺസിന് തകർത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച ബൗളിങിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ടി20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇത് മൂന്നാം തവണയാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്.

Also read:നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം

നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ ഓള്‍ഔട്ടായി. കനത്ത മഴ കാരണം ഔട്ട്ഫീല്‍ഡില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഒരു മണിക്കൂറിലധികം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇം​ഗ്ലണ്ട് ഫിൽഡിം​ഗിനിറങ്ങി. എന്നാല്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മോശ കാലവസ്ഥ കാരണം കളി വീണ്ടും തടസ്സപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News