ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റേയും അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റേയും മികച്ച പ്രകടനമാണ് ഇന്ത്യക്കെതിരെ ആദ്യ ദിനം ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനമായ ഇന്ന് വൈകീട്ട് 3.30 ന് മത്സരം വീണ്ടും പുനംരാരംഭിക്കും.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ആരംഭിച്ചത്. പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്ന് നല്‍കിയത്. ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ഉസ്മാന്‍ കവാജയടക്കമുള്ള ഓപ്പണര്‍മാരെ ഓസീസിന് നഷ്ടമായി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് ഖവാജയെ അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ച് സിറാജാണ് ഓസ്‌ട്രേലിയക്ക് മേല്‍ ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. എന്നാല്‍ ഷമിയുടെയും സിറാജിന്റെ ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തി.
ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുമ്പായി 43 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി ഷാര്‍ദ്ദുല്‍ താക്കൂര്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്നാണ് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചത്. തുടര്‍ന്ന് സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റേയും അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റേയും രക്ഷാ പ്രവര്‍ത്തനമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പുറത്താകാതെ 156 പന്തില്‍ 146 റണ്‍സാണ് ട്രാവിസ് ഹെഡ് ഒസീസിനായി അടിച്ച് കൂട്ടിയത്. 22 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ട്രാവിസ് ഹെഡിന്റെ ഇന്നിംഗ്‌സ്.
227 പന്തുകള്‍ നേരിട്ട് 95 റണ്‍സുമായ് പുറത്താകാതെ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും സിറാജും ശ്രാദ്ധുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം ദിനമായ ഇന്ന് വൈകീട്ട് 3.30 ന് മത്സരം പുനംരാരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here