അതും ഓസീസ് കൊണ്ടുപോയി; മികച്ച ടീമില്‍ ഇടംപിടിക്കാതെ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍

ഐസിസി പ്രഖ്യാപിച്ച ടെസ്റ്റ് ഇലവനില്‍ ഇടംപിടിക്കാതെ പ്രമുഖരായ ഇന്ത്യന്‍ താരങ്ങള്‍. പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് ടീമില്‍ ആകെ ഇടം നേടിയത് രവീന്ദ്ര ജഡേജയും ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ആര്‍. അശ്വിനുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ അഞ്ച് ഓസീസ് താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.

ALSO READ: അയോധ്യ രാമക്ഷേത്ര പരിസരത്ത് പോക്കറ്റടി രൂക്ഷം; പണവും മൊബൈല്‍ ഫോണും രേഖകളും നഷ്‌ടപ്പെട്ടത് നിരവധി പേര്‍ക്ക്

ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് കമ്മിന്‍സിനെ കൂടാതെ ടീമില്‍ ഇടംപിടിച്ചത്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വലിയ വിജയം നേടികൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് ഇവര്‍ അഞ്ചു പേരും. ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നെ, കിവീസ് താരം കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ALSO READ:  ‘ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’ സത്യവസ്ഥയെന്ത്? സംഘപരിവാർ വാദം പൊളിച്ച്‌ സോഷ്യൽ മീഡിയ

അതേസമയം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖവാജ ഐസിസി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. പോയവര്‍ഷം ടെസ്റ്റില്‍ ആയിരം റണ്‍സ് നേടിയ ഒരേയൊരു താരമെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News