വനിതാ ടി20 ലോകകപ്പ് ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ

womens cricket

മുംബൈ: വനിതാ ടി20 ലോകപ്പിനായുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ ഇടംനേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ ആശ ശോഭനയും സജന സജീവനുമാണ് ഇടംപിടിച്ചത്. എന്നാൽ മറ്റൊരു മലയാളി താരമായ മിന്നുമണിക്ക് ടീമിലിടം നേടാൻ കഴിഞ്ഞില്ല. സ്‌മൃതി മന്ദാനയാണ് ഇന്ത്യൻ വനിതാ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡി, രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.

ഒക്ടോബർ മൂന്ന് മുതൽ യുഎഇയിലാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ചാംപ്യൻഷിപ്പ് യുഎഇയിൽ നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ മൂന്നിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്‌കോട്‌ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന് ന്യൂസിലൻഡുമായാണ്.

Also Read- അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ

ഗ്രൂപ്പ് എയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലൻഡ് എന്നീ ടീമുകൾ ഉൾപ്പെടുന്നു. ഒക്ടോബർ 20ന് ദുബായിലാണ് കലാശപ്പോരാട്ടം അരങ്ങേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News