ടി20 ലോകകപ്പ്: വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയരാകുന്ന ടി20 ലോകകപ്പ് മത്സരത്തിലെ വിജയികള്‍ക്ക് റെക്കോഡ് തുക സമ്മാനമായി പ്രഖ്യാപിച്ച് ഐസിസി. 1.12 കോടി ഡോളര്‍ അഥവാ 93.5 കോടി രൂപയാണ് സമ്മാനമായി വിജയികള്‍ക്ക് മുഴുവനായി ലഭിക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 24.5 ലക്ഷം ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 20 കോടി ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനകാര്‍ക്ക് 12.8 ലക്ഷം ഡോളറാണ് ലഭിക്കുന്നത്. ഇത് ഏകദേശം 10.6കോടി രൂപയോളം വരും. രണ്ടുവര്‍ഷം മുമ്പ് നടന്ന ലോകകപ്പിന്റെ സമ്മാനത്തുകയുടെ ഇരട്ടിവരുമിത്.

ALSO READ:  ‘പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണം, ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായത്’: എം വി ഗോവിന്ദൻ മാസ്റ്റർ

ഇവിടെയും തീര്‍ന്നില്ല, സെമിഫൈനലുകളില്‍ പരാജയപ്പെടുന്ന ടീമിനും 6.5 കോടി രൂപ വീതമാണ് ഇത്തവണ ലഭിക്കുക. ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ALSO READ: ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയ തെരഞ്ഞെടുപ്പ് ഫലം; മഹാരാഷ്ട്രയില്‍ സംഭവിച്ചത്

കഴിഞ്ഞ തവണ 56 ലക്ഷം ഡോളറായിരുന്നു സമ്മാനം അതാണ് ഇപ്പോള്‍ 93.5 കോടിയായിരിക്കുന്നത്. ഒരു മാസത്തോളമായി നടക്കുന്ന ടൂര്‍ണമെന്റില്‍ 55 മത്സരങ്ങളാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here