ലോകകപ്പ്; പാകിസ്താൻ – നെതർലൻഡ്‌സ് ഇന്ന് നേർക്കുനേർ

ലോകകപ്പില്‍ ഇന്ന് പാകിസ്‌ഥാൻ നെതര്‍ലന്‍ഡിനെ നേരിടും. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയില്‍ ഇരുടീമുകളും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ALSO READ:അടിച്ച് പൂസായി ശ്മശാന ജീവനക്കാർ; ഒടുവിൽ ആളെ എത്തിച്ച് പരിഹാരം

അവസാന അഞ്ച് ലോകകപ്പില്‍ നാല് തവണയും പാകിസ്ഥാന് പരാജയം പതിവായിരുന്നു. എന്നാൽ ഇത്തവണ പതിവ് തെറ്റിക്കാനാണ് പാക്കിസ്ഥാൻ തീരുമാനം. പേസ് നിരയുടെ മങ്ങിയ പ്രകടനം പാകിസ്ഥാന് ആശങ്കയുണ്ടാക്കുന്നു.

അതേസമയം ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ നെതര്‍ലന്‍ഡ്‌സിനു വിജയിക്കാൻ കഴിഞ്ഞത് രണ്ടുകളിയില്‍ മാത്രമാണ്. മുൻപ് പാകിസ്താനും നെതർലൻഡും ഏറ്റുമുട്ടിയിരുന്ന ആറ് കളിയിലും ജയം പാകിസ്ഥാനൊപ്പമായിരുന്നു.

ALSO READ:തിമിംഗലം കരയ്ക്കടിയൽ: കടൽസസ്തനികളെ അറിയാൻ സിഎംഎഫ്ആർഐയുടെ സമുദ്ര ദൗത്യം

ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം , മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് പാകിസ്ഥാന്‍ സാധ്യതാ ഇലവനിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News