മികച്ച ക്രിക്കറ്റ് ലോകകപ്പ്; വ്യൂവർഷിപ്പിൽ 2023 ലെ ലോകകപ്പിന് റെക്കോർഡ്

2023 വ്യൂവർഷിപ്പ് അടിസ്ഥാനത്തിൽ ഐസിസിസിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പ് ആയി ഇന്ത്യയിൽ നടന്ന ലോകകപ്പ് മാറി. ഗ്ലോബലി 1 ട്രില്യൺ വ്യൂവിങ് റെക്കോർഡാണ് 2023 ലോകകപ്പ് നേടിയത്.ഐസിസി തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

ALSO READ: പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

2019 ലെ ലോകക്കപ്പിനെ അപേക്ഷിച്ച് 17% വർധനവ് ആണ് ഈ വർഷം ഉണ്ടായത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ഫൈനൽ ഐസിസി ഇതുവരെ കണ്ട ഏറ്റവും വലിയ മത്സരമായി. ആഗോളതലത്തിൽ 87.6 ബില്യൺ തത്സമയ കാഴ്ചക്കാർ ഉണ്ടായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.

യുകെയിലും ഓസ്‌ട്രേലിയയിലും ഏറ്റവുമധികം സംപ്രേക്ഷണം ചെയ്ത ടൂർണമെന്റ് കൂടിയായിരുന്നു 2023 പതിപ്പ്. യുകെ 800 മണിക്കൂർ ലൈവ് കവറേജും 5.86 ബില്യൺ മിനിറ്റ് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ, 602 മണിക്കൂർ തത്സമയ കവറേജും 3.79 ബില്യൺ മിനിറ്റ് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു.

ALSO READ: ക്ഷേത്രത്തിൽ സ്വർണമാല മോഷണം; മൂന്ന് തമിഴ് സ്ത്രീകൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News