ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കുവൈറ്റിലെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്. തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.
മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫീസിലായിരുന്നു ഇത് സംബന്ധിച്ച യോഗം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍-ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.
ALSO READ:വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here