ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ സ്വയംഭോഗം, വീഡിയോ പുറത്തുവന്നതോടെ യുവാവ് അറസ്റ്റിൽ

ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ സ്വയംഭോഗം ചെയ്ത കച്ചവടക്കാരന്‍ പൊലീസ് പിടിയിൽ. വീഡിയോ പുറത്ത് വന്നതിന് പിറകെയാണ് അറസ്റ്റ്. തെലങ്കാനയിലെ വാറങ്കല്‍ നെക്കോണ്ടയില്‍ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി കലുറാം കുര്‍ബിയാണ് പൊലീസിന്റെ പിടിയിലായത്. ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും സംഭവത്തില്‍ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു.

ALSO READ: എന്തുകൊണ്ട് ആടുജീവിതം പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയോട് സൂര്യ നോ പറഞ്ഞു? ബ്ലെസിയുടെ വാക്കുകൾ ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസമാണ് ഐസ്‌ക്രീം കച്ചവടക്കാരന്‍ വില്‍പ്പനയ്ക്കിടെ സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ വലിയ രീതിയിൽ ചർച്ചയാവുകയും തുടർന്ന് പൊലീസിൽ പരാതി എത്തുകയുമായിരുന്നു. നെക്കോണ്ട അംബേദ്കര്‍ സെന്ററില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐസ്‌ക്രീം വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ ഉന്തുവണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News