അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് അഗ്നിപർവ്വത സ്ഫോടനങ്ങളിലേക്ക് നയിച്ചേക്കാമെന്ന് പഠനം

Ice Sheet melting

അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് തീവ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകാം എന്ന് പഠനം. ഇത്തരത്തിലുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ ഭൗമശാസ്ത്രപരമായ പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു.

ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ​ഗവേഷണ വിദ്യാർഥിയായ അല്ലി കൂനിൻ ഉൾപ്പെടുന്ന പഠനസംഘത്തിന്റെ ​ഗവേഷണ ഫലത്തിൽ അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ഉപരിതലത്തിന് താഴെയുള്ള മാഗ്മ അറകളെ ബാധിക്കുന്നുവെന്നും മർദ്ദത്തിലുള്ള മാറ്റം അഗ്നിപർവ്വതങ്ങൾ സജീവമാകാനുള്ള സാധ്യതകൾ കൂട്ടുന്നുവെന്നും പറയുന്നു.

Also Read: വാർത്തകൾ ഓ‍ഡിയോ രൂപത്തില്‍; എഐ ഫീച്ചറുമായി ഗൂഗിള്‍

ഈ പഠനത്തെ സാധൂകരിക്കുന്ന തെളിവുകൾ തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ നിന്നുള്ള അഗ്നിപർവ്വത നിക്ഷേപങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read: പ്ലാനറ്റ് വാക് നാസയുടെ അടുത്ത ചാന്ദ്രദൗത്യത്തിലേക്ക് പുത്തൻ സാങ്കേതികവിദ്യ

ഹിമപാളികളും അഗ്നിപർവ്വതങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തെ പഠനം ഉയർത്തിക്കാട്ടുന്നു. മഞ്ഞ് ഉരുകുന്നതിലൂടെ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ സാധ്യത കൂടുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും തെളിയിക്കുന്നു.

News Summary: melting of Antarctic ice sheets could be leading to more intense volcanic eruptions, with significant implications for Earth’s geological systems

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News