ഐസ്‌ലൻഡിൽ പതിനാല് മണിക്കൂറിൽ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ

തുടരെയുള്ള ഭൂചലനങ്ങളുടെ സാഹചര്യത്തിൽ ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 14 മണിക്കൂറിനിടയിൽ 800 തവണയാണ് ഭൂചലനമുണ്ടായത്. അഗ്നിപർവതത്തിൻ്റെ സമ്മർദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂചലനങ്ങളുടെ തീവ്രത വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ALSO READ: സാമ്രാജ്യത്വവത്കരണത്തിനെതിരെ ഒരു ഐക്യനിര ഇവിടെ വെച്ച് രൂപപ്പെടുന്നു; പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി

5.2 ആണ് ഏറ്റവും ശക്തമായി രേഖപ്പെടുത്തിയ തീവ്രത. രാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപിലാണ്‌ ഭൂചലനങ്ങൾ കൂടുതലായി കടന്നു വരുന്നത്. ആള്താമസം കുറഞ്ഞ പ്രദേശമായതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലും അടച്ചിട്ടു. അഗ്നിപർവതം പൊട്ടിയാൽ ആളുകളെ മാറ്റിതാമസിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ALSO READ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News